ദ വായിൽ തോന്നിയത് :
അന്നും ഇന്നും ബൗധികമായൊ ശാസ്ത്രീയമായോ മഴയുടെ നിർവചനത്തിനു രൂപമാറ്റം ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും , ബാല്യത്തിലെ ഓരോ മഴതുള്ളികൾക്കും നനുത്ത കുളിരിനു പുറമേ ഇന്നത്തെ കനം കൂടിയ,തിരക്കുപിടിച്ച , ചിന്തകളിലേക്ക് ഒരായിരം ഗൃഹാതുരത്തിന്റെ സുഖമുള്ള തലോടലുകൾ നല്കാൻ കഴിയുന്നു ..
പലപ്പോഴും ചിന്തിക്കാറുണ്ട് ഒരു നീരാവിയായി മുകളിലേക്ക് പറന്നുയർന്നു ഒരു മഴത്തുള്ളിയായി വീണ്ടും ഈ ഭൂമിയിലേക്ക് പതിക്കാൻ , മറ്റു മഴത്തുള്ളികളെ അടുത്തറിഞ്ഞ് , ഉറ്റ മിത്രങ്ങളായി , കൈകളിൽ കൈ ചേർത്ത് തോളോടു തോളുരുമ്മി പൊട്ടിച്ചിരിച് ,പറന്നു പറന്നു ഒരു കിനാവിന്റെ കുളിര് പോലെ താഴെക്ക് വന്നു പതിക്കുമ്പോൾ, വീഴ്ചയുടെ ആഘാതത്തെ തടുക്കാൻ ,താഴെ ഞങ്ങളെസ്വീകരിച്ചു കൊണ്ട് തുള്ളികളിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ..അവരുടെ മുടിയിഴകളിലൂടെ ഒലിച്ചിറങ്ങി വരണ്ട ഭൂമിയുടെ പൊടിപിടിച്ചമെയ്യിൽ ചുംബിച്ചു ഒരു കൊച്ചു നീർചാലായി കാലത്തിനും ചക്രവാളങ്ങൾക്കും അകലെയുള്ള തുരുത്തിലേക്ക് നിശബ്ദമായി ഒഴുകാൻ , വഴി നീളെ അനേകമനേകം മഴത്തുള്ളികൾ ,ഒരേ സ്വപ്നങ്ങൾ പേറി , ഒരേ ദിശാ ബോധത്തോടെ , ഒരുമിച്ചു സ്നേഹ ഗീതങ്ങൾ പാടി ഒരേ ലക്ഷ്യത്തിലേക്ക് ....
No comments:
Post a Comment