Tuesday, April 22, 2014

വേനലിലെ മഴ


നേരം നന്നേ ഇരുട്ടിയിരിക്കുന്നു
ഉയർന്ന കെട്ടിടങ്ങളിൽ നഗരത്തെ നോക്കി പുഞ്ചിരി തൂകി നില്ക്കുന്ന പരസ്യ ബോർഡുകളിൽ  തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു . കാറ്റിന്റെ ശക്തിയിൽ വഴിവിളക്കുകൾ ഇടവിട്ട്  കണ്ണ് ചിമ്മിയും തുറന്നും കൊണ്ടിരുന്നു. നീണ്ട വേനലിന് കുളിർമയേകാൻ ഒരു മഴയുടെ വരവിന്റെ ലക്ഷണങ്ങൾ.
വരണ്ട പാതവക്കിലെ പൊടിയും പ്ലാസ്റ്റിക്‌ വേസ്റ്റുകളും കാറ്റിന്റെ ശക്തിയിൽ അലക്ഷ്യമായി പാറി കളിക്കുന്നത് മങ്ങിയ സ്ട്രീറ്റ് ലൈറ്റിൽ പോലും വ്യക്തമായി കാണാം..
നിരത്തുകളിൽ വാഹനങ്ങൾ നന്നേ കുറവ്, ഉള്ളവ തന്നെ മഴ തുടങ്ങുമ്പോളെക്കും  വീടുകളിൽ ചെന്നണയാൻ വേണ്ടി വേഗത്തിൽ ഓടി പോകുന്നു. അകലെ എവിടെയോ പെയുന്ന മഴയുടെ തണുപ്പ് ആ കാറ്റിനു കുളിർമയേകി, ശക്തി കുറഞ്ഞ മിന്നൽ പിണറുകളുടെ പ്രകാശം ഇരുട്ടു മൂടിയ ആകാശത്തിൽ ഒളിച്ചിരിക്കുന്ന മൊബൈൽ ടവരുകളെ വീണ്ടും വരച്ചു കാണിച്ചു .
ശക്തിയായ ഒരു ഇടി മിന്നലിന്റെ  അകമ്പടിയോടെയാണവൾ ആ ട്രാൻസ്പോർട്ട് ബസ്‌സ്റ്റാന്റിലേക്ക് ഓടി വന്നത് . കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ  ഒതുക്കിവക്കാനവൾ നന്നേ പാടു പെടുന്നുണ്ടായിരുന്നു.ചുമലിൽ തൂങ്ങി കിടക്കുന്ന ബാഗിന് പുറമേ കയിൽ ഭാരമേറിയ ഒരു വലിയ ബാഗും അവൾ ഏതോ ഒരു യാത്രയുടെ മദ്ധ്യേയാണെന്ന് വ്യക്തമാക്കി.സാധാരണയിലും ധൈർ ഗ്യ മേറിയ  അടുത്ത മിന്നൽ പിണറിൽ അവളുടെ സൗന്ദര്യംമൊത്തം തെളിഞ്ഞു കാണാമായിരുന്നു.
തിരക്ക് നന്നേ കുറവെങ്കിലും വരി വരിയായ കൊണ്ഗ്രീറ്റ് ഇരിപ്പിടങ്ങളിൽ അങ്ങിങ്ങായി ആളുകൾ ഇരിപ്പുണ്ട് , ചെറുപ്പക്കാരും, മധ്യവയസ്കരും  പ്രായമേറിയ നരച്ച താടി രോമങ്ങളുള്ള വൃദ്ധരും..മറ്റു സ്ത്രീയാത്രികർ ഒന്നുപോലുമില്ല.കാത്തിരിപ്പുകളുടെ മുഷിപ്പ് അവിടമാകം തളം കെട്ടികിടക്കുന്നു.എല്ലാവരും ഒരു പാതി മയക്കത്തിൽ.
ഇരിപ്പിടത്തിൽ ഉറക്കം തൂങ്ങി ഇപ്പോൾ താഴെ വീഴും എന്ന മട്ടിൽ ഇരിക്കുന്ന എൻക്വയറി  ഉദ്യോഗസ്ഥനോട് അടുത്ത ബസ്‌ ഇനി എപോളാണെന്നവളാരാഞ്ഞു
ഉറക്കത്തിനു ഭംഗം വരുത്തിയതിലെ അനിഷ്ടം പ്രകടമാക്കി ഇനി ഇപോളൊന്നുമില്ല മൂന്നു മണിക്കൂർ കഴിഞ്ഞേ ഉള്ളൂ എന്ന മറുപടി അവളെ തെല്ലൊന്നു ഭയപ്പെടുത്തി.
ചുറ്റിലും നോക്കി ഒഴിഞ്ഞു കിടന്ന ഒരു കൊണ്ഗ്രീറ്റ് ഇരിപ്പിടത്തിൽ തന്റെ കൈയിലെ ബാഗുകൾ എടുത്തുവച്ചു, ഷാളിന്റെ ഒരറ്റം കൊണ്ട് ഇരിപ്പിടത്തിലെ പൊടി തട്ടി അവൾ ഇരുന്നു. ചുറ്റുമുള്ള ആളുകളെ അവളോരാവർത്തി ഓടിച്ചു നോക്കി, പരിചിതമായ ഒരു മുഖം പോലും കാണില്ല്ല എന്നുറപ്പാ ണെങ്കിലും ഒറ്റ പെടലിലെ ഭയത്തിൽ അവൾക്കു അത്തരം ഒരു പ്രതീക്ഷ പോലുംആശ്വാസകരമാണ് .  ചുറ്റിലും തുറിച്ചു നോക്കുന്ന കണ്ണുകളുടെ തിളക്കങ്ങൾ മാത്രം.

അരക്കു കീഴെ എന്തോ അരിക്കുന്ന പോലെ തോന്നി പെട്ടന്നവൾ ചാടി എണീറ്റപ്പോളാണ് താൻ ഇതുവരെ അറിയാതെ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു എന്നു മനസിലായത് . തിരിഞ്ഞു നോക്കിയപ്പോൾ പുറകിലെ സീറ്റിലെ ചെറുപ്പക്കാരൻ കാലുകൾ നീട്ടി തന്റെ സീറ്റിലെക് കാലുകൾ കയറ്റി വച്ച് ഉറക്കം നടിച്ചു ചാരി കിടക്കുന്നു, അയാളുടെ കാൽ വിരലുകളല്ലാതെ തന്റെ അരക്കു താഴെ അരിച്ചു കയറാൻ മറ്റൊന്നുമില്ല എന്ന തിരിച്ചറിവാണ് അയാൾ ഉറക്കം നടിക്കുകയാണെന്ന് ഉറപ്പിക്കാൻ കാരണമായത്. ബാഗുകൾ കയിലെടുത്ത് അവൾ മറ്റൊരു ഇരിപ്പിടത്തിലേക്ക് മാറിയിരുന്നു.
മോളെ സൂക്ഷിക്കണം, എല്ലാവന്മാരും കണക്കാണ് തന്റെ അടുത്തുവന്നിരുന്ന തൂവെള്ള വസ്ത്ര ധാരിയായ മധ്യവയസ്കൻ തുടർന്നു മോളെങ്ങോട്ടാ ഈ അസമയത്ത് അതും ഒറ്റക്ക്?
കാഴ്ചയിലും പെരുമാറ്റത്തിലും സംശയിക്കതക്കതായി ഒന്നും തോന്നാത്തത് കൊണ്ടവൾ മറുപടി പറഞ്ഞു. നാട്ടിലേക് പോകുന്ന വഴിയാണ്,സുഖമില്ലാതെ കിടക്കുന്ന അച്ഛന് പെട്ടന്നൊരു വയായ്ക,ട്രെയിൻ കിട്ടിയില്ല ബസുകൾ മാറി മാറി ഇവിടം വരെയെത്തി.
അച്ഛനെന്താ അസുഖം
ആ ചോദ്യത്തിനു മറുപടി പറഞ്ഞില്ല ,
മോളെ വിഷമിപ്പിക്കാൻ വേണ്ടി ചോതിച്ചതല്ല കേട്ടോ എല്ലാം ശേരിയാകും മോള് മയങ്ങികോളു
ആ വാകുകളിൽ ഒരു സാന്ത്വനത്തിന്റെ തഴുകലും ഒരു സംരക്ഷണത്തിന്റെ തണലും നിഴലിച്ചിരുന്നു അതു കൊണ്ടു തന്നെ അവൾ ബാഗുകളിൽ തല ചായ്ച്ചു മയങ്ങി.
പാതിമയക്കത്തിൽ കൈ വിരലുകളിൽ എന്തോ തലോടുന്ന ഒരു തോന്നൽ കണ്ണുകൾ തുറന്നു,
ജാള്യത ഒരു ചിരിയുടെ മുഖംമൂടി കൊണ്ട് മറച്ചുകൊണ്ട് മദ്ധ്യവയസ്കൻ അവളുടെ കൈ വിരലുകൾ അയാളുടെ കരങ്ങളിൽ ചേർത്തുപിടിചിരിക്കുന്നു തല ഒരു വശത്തേക്ക് ചരിച്ചുകണ്ണുകൾ ഇറുക്കി അടച്ചു തുറന്നു   കൊണ്ടയാൾ ഉറങ്ങിക്കോളു എന്നാഗ്യം കാണിച്ചു.
അബലയായ തനിക്ക് അവിടെ നിന്നും എണീക്കാൻ മാത്രമേ അവൾക് കഴിഞ്ഞുള്ളൂ അല്ലെങ്കിൽ ഒറ്റപെടലിന്റെ ഭയത്തിൽ അതിൽ കൂടുതലൊരു പ്രതികരണം അവള്കചിന്തനീയമായിരുന്നു.
ബാഗുകൾ എടുത്തു ചുറ്റിലും തുറിച് നോക്കുന്ന കണ്ണുകൾ ക്കിടയിലൂടെ അവൾ നടന്നു.
എൻക്വയറി കൌണ്ടറിനോടു ചേർന്ന പോലീസ് ഔട്ട്‌ പോസ്റ്റ്‌ അവൾ ശ്രദ്ദിച്ചു.
അകത്തു കയറി നോക്കിയപ്പോൾ മേശപുറതു കൈകൾ വട്ടംപിടിച്ച് കമിഴ്ന്നുറങ്ങുന്ന ഒരു പോലീസുകാരൻ മാത്രം. പോലീസുകാരന്റെ ശ്രദ്ധ ക്ഷണിക്കാനായി അവൾ ഒന്നു ചുമച്ചു. തല ഉയർത്തി ചോദ്യ ഭാവത്തിൽ അയാൾ ഒന്നമർത്തി മൂളി.
ഞാൻ ഇവിടെ ഒന്നിരുന്നോട്ടെ ബാഗുകൾ താഴെ വച്ചുകൊണ്ടവൾ ചോതിച്ചു
യാത്രകാർക്കിരിക്കാൻ അവിടെ സ്ഥലമുണ്ടല്ലോ പുറത്തേക്കു കൈകൾ ചൂണ്ടി അയാൾ മറുപടി പറഞ്ഞു
സർ അവിടെ മറ്റു സ്ത്രീ യാത്രികർ ആരുംതന്നെയില്ല, ഞാൻ ഒറ്റക്കാണ്  ദയവുചെയ്ത് എന്നെ ഇവിടെ ഇരിക്കാൻ അനുവദിക്കണം.
പോലീസുകാരൻ അവളെ അടിമുടി ഒന്ന് നോക്കിയിട്ട് അമർത്തി ഒന്ന് കൂടി മൂളി
ഇവിടെ ഇരിക്കാൻ കസേരയോന്നുമില്ല  ഒരു കാര്യം ചെയ് അകത്തു കയറി ഇരുന്നോളു
അകത്തെ ഇടനാഴിയിലേക്ക്  ചൂണ്ടി അയാൾ പറഞ്ഞു
വളരെ നന്ദി
അവൾ തന്റെ ബാഗുകൾ തോളിൽ എടുത്തു വച്ച് അകത്തേക്ക് പോയി .
ഒരു മേശയും കാലുകൾ ആടുന്ന ഒരു കസേരയും അകതുണ്ടായിരുന്നു , ബാഗുകൾ മേശ പുറത്ത് വച്ചവൾ ആ മുറി ആകമാനം ഒന്നു വീക്ഷിച്ചു. മേശയോട് ചേർന്ന് പാളികൾ ഇല്ലാത്ത ഒരു അലമാരയും അതിൽ  മുഷിഞ്ഞ ഒരു ജോഡി പോലീസ് യൂണിഫോമും തൂക്കിയിട്ടിരിക്കുന്നു, നിലത്തു നിറയെ സിഗരറ്റ് കുറ്റികളും, മുറിയുടെ ഒരു കോണിൽ മാറാലകെട്ടിയ ഒരു കൂജ , വർഷങ്ങളായി ആ കൂജ അങ്ങിനെ തന്നെ ഇരിക്കുന്നതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം. മേശക്കടിയിൽ ഒഴിഞ്ഞ ഒന്ന് രണ്ടു മദ്യ കുപ്പികൾ.

പുറത്ത്, ശക്തി കുറഞ്ഞ ഇടിമിന്നലുകൾക്ക് ശക്തി കൂടി കൂടി വന്നു, ഓരോ മിന്നലിനും കാതടപ്പിക്കുന്ന ഇടി പ്രകംബനം തീർത്തു. പോലീസ് ഔട്ട്‌ പോസ്റ്റിന്റെ ജനാല പാളികൾ കാറ്റിൽ ശക്തിയായി വന്നടിച്ചു. പോലീസുകാരൻ ഇരിപ്പിടത്തിൽ നിന്നെണീറ്റു, വയറിനു താഴെ വരെ ഇറങ്ങി പോയ പാന്റസ് ബെല്ടിനോട്‌ ചേർത്ത് അയാളുടെ വലിയ വയറിനു മുകളിലേക് വലിച്ചു കയറ്റി ,ജനാലകൾ കൊട്ടിയടച്ചു. പുറത്തു വന്നു ചുറ്റിലും നോക്കി. ആളുകൾ ആരും ശ്രദ്ദിക്കുന്നില്ല എല്ലാവരും ഇടിയെയും വരാൻ പോകുന്ന മഴയെയും പഴിച്ചു കൊണ്ട് സ്റ്റാന്റിന്റെ അകതളങ്ങളിലെക് ഉൾവലിഞ്ഞിരിക്കുന്നു.
അയാൾ തിരിച്ചു കയറി മേശ വലിപ്പിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു, വാതിലുകൾ പതിയെ ചാരി കൊളുത്തിട്ടു.

പുറത്തു ശക്തിയേറിയ കാറ്റിനു അകംബടി യായി അകലെ എവിടെയോ പെയ്തിരുന്ന മഴ ആർത്തു വന്നു, പൊടി പിടിച്ച മണ്ണിലേക്ക് മഴത്തുള്ളികൾ ആർത്തിയോടെ ലയിചിറങ്ങി, ഓരോ മണ്‍ തരികളെയും ആർത്തിയോടെ ഭോഗിച്ച് മഴ രതിമൂർച്ചയിലേക്ക് പ്രയാണം ചെയ്തു.