"എങ്ങോട്ടാ യാത്ര ? "
നന്നേ തിരക്ക് കുറഞ്ഞ ആ കംപാർട്ട്മെന്റിൽ വാതിലിനോട് ചേർന്ന സീറ്റിൽ, ജനാലയിലൂടെ , അകലെ ശൂന്യതയിലേക്ക് കണ്ണും നട്ടു , മനസ്സ് നിറയെ നീറുന്ന ചിന്തകളുമായി മല്ലടിച്ചിരിക്കുമ്പോൾ എതിർവശത്തിരിക്കുന്ന സുമുഖനായ ആ ചെറുപ്പക്കാരന്റെ ചോദ്യതുനത്തരം കൊടുക്കാൻ തോന്നിയില്ല. അല്ലെങ്കിൽ തന്നെ ഞാനെതിനു മറുപടി പറയണം , എന്റെ മനസിന്റെ ആധികൾക്ക് അതൊട്ടും തന്നെ കുറവ് വരുത്താൻ പോകുന്നില്ല . കണ്ണുകൾ പിൻവലിക്കാതെ ഞാൻ അനന്തതയിലേക്ക് തന്നെ നോക്കിയിരുന്നു .
അയാൾ ചോദ്യം ആവർത്തിച്ചു . എന്റെ മുഖ ഭാവം വായിചെടുത്ത തുകൊണ്ടോ എന്തോ അയാളും എൻറെ മറുപടി പ്രതീക്ഷിക്കാതെ പുറത്തേക് നോക്കികൊണ്ടിരുന്നു .
ഒരു മിന്നായം പോലെ മറഞ്ഞു പോകുന്ന വയലേലകളും കുറ്റിചെടികളും
"ഈ ലോകം എത്ര സുന്ദരം " അയാൾ അയാളോട് തന്നെ പറഞ്ഞു , പതിയെ എന്റെ മുഖത്തേക് നോക്കി . അയാളുടെ സാമീപ്യം ഒട്ടും തന്നെ ഇഷ്ടപെടാതെ ഞാൻ അയാളെ തീർത്തും അവഗ ണിച്ചു . എങ്കിലും അയാളുടെ മുഖത്തെ മന്തഹാസം ഇടം കണ്ണിലൂടെ ഞാൻ കണ്ടു . തീർത്തും സന്തോഷവാനായ ഒരു മനുഷ്യൻ . അയാൾക് സന്തോഷിക്കാം , അയാൾ ഞാനല്ലാതിടത്തോളം കാലം , എൻറെ നീറുന്ന പ്രശ്നങ്ങൾ ബാധിക്കാത്തിടത്തോളം അയാൾക് ചിരിക്കുകയും മറ്റുള്ളവരോട് ചൊത്യങ്ങൾ ചോതിച്ചു കൊണ്ടിരിക്കുകയും ച്ചെയാം ...
"ഞാനൊരു ദീര്‍ഘ യാത്ര പോവുകയാണ്, നിങ്ങളോടത് പങ്കു വക്കാം എന്ന് കരുതി ചോതിച്ചതാണ്, ക്ഷമിക്കുക " അയാൾ പറഞ്ഞു .
ഞാൻകണ്ണുകൾ ചുളിച് എൻറെ നീരസം മുഴുവനും പ്രകടമാക്കി മടുപ്പുളവാക്കുന്ന രീതിയിലൊന്നു നോക്കി , അയാൾ അപോളും പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
"സുഹൃത്തേ നിങ്ങളിൽ ഞാൻ എന്തോ വിഷമത കാണുന്നു , നിങ്ങൾ ചിരിക്കുക , നിങ്ങളുടെ മ്ലാനതക് ആ ഒരു അവസ്ഥാന്താരത്തെ മാറ്റി മറിക്കാൻ കഴിയില്ല , പക്ഷെ നിങ്ങളുടെ ഒരു ചിരിക്ക് ഒരു പക്ഷെ വലിയ സന്തോഷങ്ങൾ പകുത്തു നല്കാൻ കഴിഞ്ഞേക്കും "
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല പുറത്തേക്കു തന്നെ നോക്കിയിരുന്നു ...
ട്രെയിൻന്റെ വേഗം കുറഞ്ഞു , അയാൾ പതിയെ എഴുനേറ്റു വാതിലിൽ പോയി നിന്നു എന്നെ തിരിഞ്ഞു നോക്കി , ആ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു തിളക്കം പ്രകടമായിരുന്നു , എന്നെ നോക്കി ചിരിച്ചു കൈകൾ
പതിയെ വീശി , ഞാൻ അയാളെ തന്നെ നോക്കി നിന്നു .. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും താഴെ കലങ്ങി മറി ഞൊഴുകുന്ന പുഴയിലേക്ക് അയാൾ ഞൊടിയിടയിൽ എടുത്തു ചാടി . എൻറെ നെഞ്ചിൽ ഈ ഭൂമിയോളമോ അതിൽ കൂടുതലോ വലുപ്പത്തിൽ ഒരു തീ ആളികത്തി , ആകെയൊരു മരവിപ്പ് . എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ജനാലയിലൂടെ താഴെ കലങ്ങി മറിയുന്ന ആ ഓള പരപ്പിലേക് നോക്കി. പുഴയുടെ അന്നനാളങ്ങൾ അയാളെ ആർത്തിയോടെ വിഴുങ്ങി കഴിഞ്ഞിരുന്നു.
സഹോദരാ എന്നോട് പൊറുക്കുക ,ഇപ്പോൾ ഞാനറിയുന്നു നിങ്ങളുടെ മഹത്വം , എന്നേക്കാൾ വലിയ വിഷമതകളുമായി ചിരിച്ചു കൊണ്ടിരുന്ന നിങ്ങൾ എനിക്ക് തന്നത് വലിയൊരു അധ്യായമാണ് , തിരിച്ചറിയാൻ വൈകിയ ഒരു പ്രവാചക സന്ദേശം ...അപോ ളും ആ വാക്കുകൾ എൻറെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു
"ഞാനൊരു ദീര്‍ഘ യാത്ര പോവുകയാണ്..."